2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

നിശ്ചലദൃശ്യങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത്‌

മഴ ചാറിക്കൊണ്ടിരുന്നു
ഒരു നൂല്‍മഴ!
വയല്‍ വരമ്പില്‍ കയറിയിരുന്ന്
ഒരു പച്ചത്തവള
മഴയില്‍ കുറുകുന്നു.
താഴെ,
വെള്ളത്തില്‍
തലനീട്ടി
ഒരു നീര്‍ക്കോലി
തവളയില്‍ മാത്രം
ബദ്ധശ്രദ്ധനാകുന്നു.
പെട്ടന്ന്,
ഒരു പെണ്‍കുട്ടി
വയല്‍ വരമ്പിലൂടെ
പുള്ളിപ്പൂക്കുട നിവര്‍ത്താതെ
മഴ നനഞ്ഞ്‌
തിരിഞ്ഞു നോക്കി നോക്കി
പ്രാണനെടുത്ത്‌ പിടിച്ചമാതിരി
അണച്ചുകൊണ്ടോടിയോടിപ്പോയി!
പേടിച്ച്‌
തവള വയലിലേയ്ക്കൂളിയിട്ടു.
ഇരനഷ്ടപ്പെട്ട്‌ നീര്‍ക്കോലി
വെള്ളത്തിലേയ്ക്ക്‌
തലവലിച്ചു.
ദൂരെ,
വയല്‍ വരമ്പിലാരോ
തിരിഞ്ഞുനടക്കുന്നു.

എരമല്ലൂര്‍ സനില്‍കുമാര്‍

6 അഭിപ്രായങ്ങൾ:

  1. നല്ല വരികള്‍! ഇത് നേരത്തെ പ്രസിധീകരിച്ചതാണോ? വായിച്ച ഓര്മ.

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവിത. ആശയം വ്യക്തം. പക്ഷെ ഒരു ചെറിയ സംശയം. നൂല്‍മഴ ചാറ്റല്‍ മഴയല്ല . ആണോ ?

    മറുപടിഇല്ലാതാക്കൂ
  3. പഴയ കൂട്ടുകാരനെ മറന്നിട്ടില്ല .സുഖമല്ലേ ?ബ്ലോഗ്‌ ജാലകം അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യണം..:)
    കവിത ഉഷാറായി

    മറുപടിഇല്ലാതാക്കൂ
  4. കവിത നന്നായിട്ടുണ്ട്..ലളിതവും സുന്ദരവുമായ വരികൾ..

    മറുപടിഇല്ലാതാക്കൂ
  5. നല്ല ലളിത സാരമുള്ള കവിത..ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ